പെരുമ്പാവൂ൪: സോളാ൪ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായരെ ജൂലൈ ഒന്നു വരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ സരിതയെ പെരുമ്പാവൂ൪ കോടതിയിൽ ഹാജരാക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പെരുമ്പാവൂ൪ ഡിവൈ.എസ്.പി. കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സരിതയെ കോടതിയിൽ ഹാജരാക്കിയത്. മാധ്യമപ്രവ൪ത്തകരുടെ ആവ൪ത്തിച്ചുള്ള ചോദ്യങ്ങൾക്ക് അവ൪ മറുപടി പറഞ്ഞില്ല.
അതേസമയം, ജാമ്യം ആവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകൻ ഇന്നു ഹൈകോടതിയിൽ ഹരജി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.