തിരുവനന്തപുരം: സോളാ൪തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് ആഭ്യന്തരവകുപ്പ് രൂപം നൽകി. ആറ് ഡിവൈ.എസ്.പിമാരുൾപ്പെടെയുള്ള സംഘത്തിൻെറ മേൽനോട്ടം ദക്ഷിണമേഖല എ.ഡി.ജി.പി എ. ഹേമചന്ദ്രനാണ്. പെരുമ്പാവൂ൪ ഡിവൈ.എസ്.പി ഹരികൃഷ്ണൻ, കോട്ടയത്തെ അജിത്ത്, തളിപ്പറമ്പിലെ സുദ൪ശൻ, തിരുവനന്തപുരത്തെ റെജി ജേക്കബ്, തലശേരിയിലെ വിൻസൺ എബ്രഹാം, ചെങ്ങന്നൂരിലെ പ്രസന്നൻനായ൪ എന്നിവരാണ് സംഘത്തിലുള്ളവ൪. ശനിയാഴ്ച നൽകിയ ചാനൽ അഭിമുഖത്തിൽ താൻ ഇപ്പോൾ കീഴടങ്ങില്ളെന്ന് ബിജു വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് ബിജുവിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.