മുഖ്യമന്ത്രിയുടെ ഓഫിസിന് തട്ടിപ്പുസംഘങ്ങളുമായുള്ള ബന്ധം പുറത്തുവരണം -കോടിയേരി

തലശ്ശേരി: മുഖ്യമന്ത്രിയുടെ ഓഫിസിന് തട്ടിപ്പുസംഘങ്ങളുമായുള്ള ബന്ധമാണ് ജുഡീഷ്യൽ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. ദൽഹി വിജ്ഞാൻ ഭവനിൽ സരിത എസ്. നായ൪ മുഖ്യമന്ത്രിയെ കണ്ടത് ഗൗരവമേറിയ വിഷയമാണ്. ഇത്തരം കൂടിക്കാഴ്ചകൾ കേരള ഹൗസിൽ നടത്താമെന്നിരിക്കെ, സാധാരണക്കാ൪ക്ക് പ്രവേശമില്ലാത്ത വിജ്ഞാൻ ഭവനിൽ സരിത എങ്ങനെയത്തെിയെന്നത് ദുരൂഹത വ൪ധിപ്പിക്കുന്നു -കോടിയേരി തലശ്ശേരിയിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അന്വേഷണം നടക്കുകയല്ളേ, അന്വേഷണ റിപ്പോ൪ട്ട് പുറത്തുവരട്ടെ’ എന്നാണ് ശനിയാഴ്ച കേസിനെ സംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആൻറണി പ്രതികരിച്ചത്. തൃപ്തികരമായ അന്വേഷണം നടക്കണമെന്ന് കേന്ദ്രമന്ത്രിക്കുതന്നെ തോന്നിയതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എ.ഡി.ജി.പി സെൻകുമാറിൽനിന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എ.ഡി.ജി.പി ഹേമചന്ദ്രനിൽനിന്നും വെവ്വേറെ റിപ്പോ൪ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുതന്നെ അന്വേഷണത്തിൽ വിശ്വാസ്യത ഇല്ളെന്നാണ് വ്യക്തമാക്കുന്നത്. ഭരണത്തിലിരിക്കെ രണ്ട് എ.ഡി.ജി.പിമാ൪ നടത്തുന്ന അന്വേഷണം അട്ടിമറിക്കപ്പെടുമെന്നതിനാൽ മുഖ്യമന്ത്രി രാജിവെക്കണം. നിയമസഭക്കകത്തും പുറത്തും പ്രക്ഷോഭം തുടരും. കൂടുതൽ പ്രക്ഷോഭപരിപാടികൾ തിങ്കളാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.