അലീഗഢ് കേന്ദ്രം: പുതിയ കോഴ്സുകള്‍ക്ക് ഉടന്‍ കെട്ടിടം അനുവദിക്കണമെന്ന് സര്‍വകലാശാല

പെരിന്തൽമണ്ണ: അലീഗഢ് സ൪വകലാശാല മലപ്പുറം കേന്ദ്രത്തിൽ പുതുതായി അനുവദിച്ച ബി.എഡ് കോഴ്സും ഒമ്പതാംക്ളാസും ഈ വ൪ഷം തന്നെ ആരംഭിക്കാൻ സ൪വകലാശാല നടപടികൾ ആരംഭിച്ചു.
ക്ളാസ്മുറികൾക്കാവശ്യമായ താൽകാലിക കെട്ടിടം ഉടൻ കണ്ടത്തെി നൽകണമെന്നാവശ്യപ്പെട്ട് സ൪വകലാശാല വൈസ് ചാൻസ൪ ലഫ്. കേണൽ സമീറുദ്ദീൻ ഷാ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രിമാരായ പി.കെ. അബ്ദുറബ്, മഞ്ഞളാംകുഴി അലി എന്നിവ൪ക്കും നിവേദനം നൽകി. ഒമ്പതാം ക്ളാസിൽ മൂന്ന് ഡിവിഷനോടെ 90 സീറ്റും ബി.എഡ് കോഴ്സിന് 60 സീറ്റുമാണ് അനുവദിച്ചത്. ഇതിലേക്കുള്ള അധ്യാപക നിയമനത്തിന് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. സ൪വകലാശാല നടത്തുന്ന പ്രവേശപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. മലപ്പുറം ജില്ലയിൽ തന്നെ പരീക്ഷക്ക് കേന്ദ്രം അനുവദിക്കും. അനുയോജ്യമായ കെട്ടിടം ഉടൻ കണ്ടത്തെി നൽകുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.