സരിത രണ്ടുതവണ ഓഫിസില്‍ വന്ന് കണ്ടെന്ന് ആര്യാടന്‍

തിരുവനന്തപുരം: സരിതാ നായ൪ രണ്ടുതവണ തന്നെ ഓഫിസിൽ വന്ന് കണ്ടിരുന്നുവെന്ന് വൈദ്യുതിമന്ത്രി ആര്യാടൻ മുഹമ്മദ്. പലതവണ ഫോണിൽ വിളിച്ചെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.അന൪ട്ടിൻെറ സോളാ൪ പദ്ധതിയിൽ പങ്കാളിയാക്കണമെന്നായിരുന്നു സരിതാ നായരുടെ ഒരാവശ്യം. സാധാരണ ടെൻഡ൪ വഴി മാത്രമേ അന൪ട്ട് കമ്പനികളെ സഹകരിപ്പിക്കൂവെന്നറിയിച്ചു. സ൪ക്കാറിൻെറ സൗരോ൪ജ സബ്സിഡി പദ്ധതികളിൽ പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര സ൪ക്കാ൪ എംപാനൽ ചെയ്ത കമ്പനികളെ മാത്രമേ പങ്കാളിയാക്കൂവെന്നും ടെൻഡറിലൂടെയോ താൽപര്യപത്രത്തിലൂടെയോ മാത്രമേ ഇതംഗീകരിക്കുവെന്നും വ്യക്തമാക്കി. സരിതയുടെ കമ്പനി ടെൻഡറിൽ പങ്കെടുത്തില്ല. മേയ് 31ന് ഒരു കമ്പനിയുമായി സഹകരണം തേടാൻ കത്ത് വേണമെന്ന് ഫോണിൽ ആവശ്യപ്പെട്ടു. കത്ത് കൊടുത്തില്ല-ആര്യാടൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.