കൊൽക്കത്ത: വാതുവെപ്പുമായി ബന്ധപ്പെട്ട് പത്തുപേരെ കൊൽക്കത്ത പോലീസ് അറസ്സ് ചെയ്തു. ഉൽതാദംഗ മേഖലയിൽ നിന്ന് ബുധനാഴ്ച രാത്രി കൊൽക്കത്ത പൊലീസിന്റെപ്രത്യേകസംഘമാണ് അറസ്റ്റ് ചെയ്തത്. സിനിമ നി൪മാതാവും പ്രമുഖ വാതുവെപ്പുകാരനുമായ അജിത് സുരേഖയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. ഇവരിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപയും ലാപ് ടോപ്പുകളും 12 മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
വാതുവെപ്പുകാരൻ അജിത് സുരേഖ ഉൾപ്പെടെയുള്ളവ൪ അറസ്റ്റിലായെന്നും സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ സഥിരീകരിച്ചു.
കുതിരപ്പന്തയത്തിനിടെ വാതുവെപ്പ് നടത്തുന്നയാളാണു അജിത് സുരേഖയെന്ന് പൊലീസ് മേധാവി സന്തോഷ് പാണ്ഡെ പറഞ്ഞു. ഇതുവരെ നടന്ന ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഇയാൾ വാതുവെപ്പ് നടത്തിയിരുന്നോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.