തിരുവനന്തപുരം: കോൺഗ്രസിലെയും ഘടകകക്ഷികളിലെയും തമ്മിലടിയും ചേരിപ്പോരും മൂലം സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കുറ്റപ്പെടുത്തി. ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത യു.ഡി.എഫ് സ൪ക്കാ൪ ഏറ്റവും വെറുക്കപ്പെട്ട സ൪ക്കാറായി മാറിയിരിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെയുള്ള സി.പി.എമ്മിൻെറ മൂന്നാം ദിവസത്തെ ഉപരോധം തിരുവനന്തപുരം താലൂക്കോഫിസിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രമസമാധാനത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനത്തെ ഏറ്റവും പിന്നിലെത്തിച്ചതാണ് യു.ഡി.എഫ് സ൪ക്കാറിൻെറ നേട്ടമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.