കൊച്ചി: കുറ്റകൃത്യത്തിൽ പ്രതി ചേ൪ത്ത് പൊലീസ് സമ൪പ്പിക്കുന്ന എഫ്.ഐ.ആറിൻെറ അടിസ്ഥാനത്തിൽ മാത്രം ഒരാളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ അധികാരമില്ലെന്ന് ഹൈകോടതി. പ്രതിയാണോയെന്നത് കുറ്റപത്രം നൽകുന്നതിലൂടെ മാത്രമേ സ്ഥിരീകരിക്കപ്പെടൂവെന്നിരിക്കെ എഫ്.ഐ.ആറിൻെറ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദാക്കൽ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് വി. ചിദംബരേഷ് വ്യക്തമാക്കി. ഒരാൾ മരിക്കാനിടയായ അപകടത്തിൽ പ്രതി ചേ൪ത്ത് എഫ്.ഐ.ആ൪ നൽകിയതിനെ തുട൪ന്ന് ലൈസൻസ് റദ്ദാക്കിയത് ചോദ്യം ചെയ്ത് കൊല്ലം കിളികൊല്ലൂ൪ സ്വദേശിയായ കെ.എസ്.ആ൪.ടി.സി ഡ്രൈവ൪ എം. സന്തോഷ്കുമാ൪ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിൻെറ ഉത്തരവ്.
2009 ഒക്ടോബറിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹരജിക്കാരൻ ഓടിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു. ഹരജിക്കാരനെ മുഖ്യ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആ൪ നൽകി.
1988ലെ മോട്ടോ൪ വാഹന നിയമത്തിലെ 19 (1) സി വകുപ്പ് പ്രകാരം റീജനൽ ട്രാൻസ്പോ൪ട്ട് ഓഫിസ൪ ഹരജിക്കാരൻെറ ലൈസൻസ് റദ്ദാക്കി. കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ച പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ അധികൃത൪ക്ക് അനുമതി നൽകുന്നതാണ് ഈ വകുപ്പ്. ട്രാൻസ്പോ൪ട്ട് കമീഷണറും ആ൪.ടി.ഒയുടെ തീരുമാനം ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.