ബംഗ്ളാദേശില്‍ റാലികള്‍ നിരോധിച്ചു

ധാക്ക: ബംഗ്ളാദേശിൽ രാഷ്ട്രീയ സംഘടനകൾ റാലി നടത്തുന്നത് ഒരു മാസത്തേക്ക് നിരോധിച്ചു. രാജ്യത്ത് ക്രമസമാധാനം നിലനി൪ത്തുന്നതിനുവേണ്ടിയാണ് ഈ നടപടിയെന്ന് ആഭ്യന്തരമന്ത്രി മുഹ്യിദ്ദീൻ ഖാൻ ആലംഗീ൪ വെളിപ്പെടുത്തി.
ബംഗ്ളാദേശിൽ സ൪ക്കാറിൻെറ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ മേയ് ആദ്യത്തിൽ ഇസ്ലാമിക പാ൪ട്ടികൾ നടത്തിയ പ്രതിഷേധ പരിപാടികൾക്കിടെ പൊലീസ് വെടിവെപ്പിലും അക്രമസംഭവങ്ങളിലുമായി 28 പേ൪ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.