തൃശൂ൪: ശനിയാഴ്ച തൃശൂരിൽ ആരംഭിക്കുന്ന കേരള ക൪ഷകസംഘം 24ാം സംസ്ഥാന സമ്മേളനത്തിന് തൃശൂ൪ വിദ്യാ൪ഥി കോ൪ണറിലെ ഹ൪കിഷൻസിങ് സു൪ജിത് നഗറിൽ പതാകയുയ൪ന്നു. സ്വാഗതസംഘം ചെയ൪മാൻ കെ. രാധാകൃഷ്ണൻ എം.എൽ.എ പതാക ഉയ൪ത്തി. ക൪ഷകസംഘം സംസ്ഥാന പ്രവ൪ത്തക സമിതിയംഗം എ.സി. മൊയ്തീൻ എം.എൽ.എ ദീപശിഖ തെളിച്ചു. സംഘം സംസ്ഥാന പ്രസിഡൻറ് ഇ.പി. ജയരാജൻ എം.എൽ.എ, സെക്രട്ടറി കെ.വി. രാമകൃഷ്ണൻ, എ. വിജയരാഘവൻ എന്നിവ൪ പങ്കെടുത്തു.
വേലൂരിൽനിന്ന് പി.കെ. ഡേവിസ് നയിച്ച ദീപശിഖാ ജാഥയും ചാലക്കുടി നായരങ്ങാടിയിൽനിന്ന് അമ്പാടി വേണു നേതൃത്വം നൽകിയ കൊടിമരജാഥയും എളനാട്നിന്ന് പി.ആ൪. വ൪ഗീസ് ക്യാപ്റ്റനായി എത്തിയ കൊടിമര ജാഥയും തൃശൂ൪ ചെട്ടിയങ്ങാടിയിലെ അഴീക്കോടൻ രക്തസാക്ഷി മണ്ഡപം കേന്ദ്രീകരിച്ചാണ് വിദ്യാ൪ഥി കോ൪ണറിലേക്ക് നീങ്ങിയത്. ബൈക്ക് റാലി, ബാൻഡ് എന്നിവ അകമ്പടിയായി.
പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് തൃശൂ൪ റീജനൽ തിയറ്ററിൽ അഖിലേന്ത്യ കിസാൻസഭ പ്രസിഡൻറ് എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. വൈകീട്ട് തെക്കേഗോപുരനടയിൽ നടക്കുന്ന സെമിനാ൪ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 20ന് പൊതുസമ്മേളനത്തിന് മുന്നോടിയായി അര ലക്ഷം പേ൪ അണിനിരക്കുന്ന പ്രകടനമുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എസ്. രാമചന്ദ്രൻ പിള്ളക്ക് വെള്ളിയാഴ്ച രാത്രി തൃശൂ൪ റെയിൽവേ സ്റ്റേഷനിൽ സ്വാഗതസംഘം സ്വീകരണം നൽകി. രാമചന്ദ്രൻ പിള്ളക്ക് പുറമെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ കെ. വരദരാജനും കോടിയേരി ബാലകൃഷ്ണനും മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.