തിരുവനന്തപുരം: മാമ്പഴങ്ങൾ വൻതോതിൽ രാസപദാ൪ഥങ്ങൾ തളിച്ചതാണെന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ൪ പരിശോധന തുടരുന്നു. രാസപദാ൪ഥങ്ങൾ തളിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന 61 സാമ്പിളുകൾ സ൪ക്കാ൪ അനലിറ്റിക്കൽ ലാബുകളിൽ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്.
രണ്ടുദിവസമായി നടത്തിയ പരിശോധനയിൽ 97 സാമ്പിളുകൾ പരിശോധനക്കായി എടുത്തിട്ടുണ്ട്്. മലപ്പുറം ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കാത്സ്യം കാ൪ബൈഡ് അടങ്ങിയ 55 കിലോ മാമ്പഴം പിടിച്ചെടുത്ത് നശിപ്പിച്ച് 20000 രൂപ പിഴ ഈടാക്കുകയും ചെയ്തതായി പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.