കോഴിക്കോട്: കൊടുവള്ളിയിൽ പാചകവാതകവുമായി വന്ന ടാങ്ക൪ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേ൪ക്ക് പരിക്കേറ്റു. കൊടുവള്ളി വെണ്ണക്കാട് സ്വദേശി മൊയ്തുവിന്റെ മകൻ ഫിറോസ് (14) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി പത്രവിതരണത്തിനു പോയ ഫിറോസിനെ ഇടിച്ച ശേഷം മറിയുകയായിരുന്നു.
വയനാട് കോഴിക്കോട് റോഡിൽ സൗത്ത് കൊടുവള്ളിയിലെ മദ്രസ ബസാറിന് സമീപം ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ടെന്ന് സംശയിക്കുന്നതിനാൽ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഫയ൪ഫോഴ്സ് സ്ഥലത്തുണ്ട്. അപകടത്തെത്തുട൪ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.