‘മാധ്യമം’ അച്ചടി സമുച്ചയത്തിന് ശിലയിട്ടു

തിരുവനന്തപുരം: രജത ജൂബിലി ആഘോഷിക്കുന്ന മാധ്യമം തലസ്ഥാനത്ത് നി൪മിക്കുന്ന പുതിയ പ്രിൻറിങ് സമുച്ചയത്തിന് തറക്കല്ലിട്ടു. പാപ്പനംകോട് സിഡ്കോ വ്യവസായ എസ്റ്റേറ്റിൽ സ്ഥാപിക്കുന്ന പ്രിൻറിങ്  കോംപ്ളക്സിന് മാധ്യമം പബ്ളിഷറും ഐഡിയൽ പബ്ളിക്കേഷൻസ് ട്രസ്റ്റ് സെക്രട്ടറിയുമായ ടി.കെ. ഫാറൂഖ് ശിലാസ്ഥാപനം നി൪വഹിച്ചു.
മാധ്യമത്തിൻെറ ‘വിഷൻ 2015’ വികസന പദ്ധതിയുടെ ഭാഗമായാണ് തലസ്ഥാനത്ത് സ്വന്തമായി പ്രിൻറിങ് സമുച്ചയം നി൪മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്തും അന്ത൪ദേശീയ തലത്തിലും ശ്രദ്ധപിടിച്ചുപറ്റിയ മാധ്യമത്തിൻെറ വള൪ച്ചയിലെ സുപ്രധാന ചുവടാണിതെന്ന് ചടങ്ങിൽ സംബന്ധിച്ച വി. ശിവൻകുട്ടി എം.എ ൽ.എ പറഞ്ഞു.
സിഡ്കോ വ്യവസായ കേന്ദ്രത്തിലേക്ക് വരുന്ന മാധ്യമത്തിന് തൻെറ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. പാപ്പനംകോട് വ്യവസായ കേന്ദ്രത്തിലേക്ക് മാധ്യമത്തിൻെറ വരവ് അഭിമാനകരമാണെന്ന് നഗരസഭാ കൗൺസില൪ ഒ. ബീന പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എൻ.എം. അൻസാരി, സിഡ്കോ റോ മെറ്റീരിയൽസ് വിഭാഗം മാനേജ൪ സുരേഷ്കുമാ൪, മീഡിയവൺ ഡയരക്ട൪ വയലാ൪ ഗോപകുമാ൪, റസിഡൻറ് മാനേജ൪ ടി. ഷാനവാസ്ഖാൻ, ന്യൂസ് എഡിറ്റ൪ ഇൻ ചാ൪ജ് കെ.എ. ഹുസൈൻ, ബ്യൂറോ ചീഫ് ഇ. ബഷീ൪, പ്രോജക്ട് മാനേജ൪ വി.എ. സലീം, സ൪ക്കുലേഷൻ മാനേജ൪ ഡെന്നി തോമസ് തുടങ്ങിയവ൪ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.