ജെ.പി.സി റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ പലരും പരിശ്രമിക്കുന്നു -പി.സി. ചാക്കോ

 

തൃശൂ൪: ടെലികോം മേഖലയിൽ 1998 മുതൽ 2008 വരെയുള്ള നയങ്ങൾ മൂലം സ൪ക്കാറുകൾക്കുണ്ടായ നഷ്ടങ്ങളും ഈ നഷ്ടങ്ങളിലൂടെ ആരെല്ലാം ലാഭമുണ്ടാക്കിയെന്നതും സംയുക്ത പാ൪ലമെൻററി കമ്മിറ്റി  (ജെ.പി.സി ) റിപ്പോ൪ട്ടിലൂടെ പുറത്തുവരുമെന്ന് ചെയ൪മാൻ പി.സി. ചാക്കോ എം.പി. അതുകൊണ്ടാണ് റിപ്പോ൪ട്ട് പുറത്തുവരാതിരിക്കaാൻ പലരും പിറകിൽനിന്ന് പരിശ്രമിക്കുന്നത്. എല്ലാവ൪ക്കും സ്വീകാര്യമായ റിപ്പോ൪ട്ടായിരിക്കില്ല ജെ.പി.സിയുടേതെന്നും ചാക്കോ രാമനിലയത്തിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമപരമായും ഭരണഘടനാപരമായും തടസ്സങ്ങളുണ്ടായിരുന്നതിനാലാണ് എ. രാജയുടെ മൊഴി നേരിട്ട് രേഖപ്പെടുത്താതിരുന്നത്. കോടതി വിചാരണ നേരിടുന്ന ഒരാളെ മറ്റൊരു കമ്മിറ്റി വിചാരണക്ക് വിളിക്കാൻ പാടില്ല. 16 പേജുകളിലായി രാജയുടെ എഴുതി നൽകിയ മൊഴി ജെ.പി.സി രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരിൽനിന്ന് കമീഷനുകൾ സാധാരണ മൊഴിയെടുക്കാറില്ല. വകുപ്പ് സെക്രട്ടറിമാരിൽ നിന്നാണ് മൊഴിയെടുക്കാറുള്ളത്. മന്ത്രിമാരെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെങ്കിൽ സ്പീക്കറുടെ അനുമതി തേടേണ്ടതുണ്ട്. നിയമവും ഭരണഘടനയും അനുശാസിക്കുന്ന ഇക്കാര്യങ്ങൾ അറിയുന്ന നിയമവിദഗ്ധ൪ പോലും, മൊഴിയെടു ക്കാതിരുന്നതിനെ കുറ്റപ്പെടുത്തുന്നതിന് പിറകിൽ രാഷ്ട്രീയം മാത്രമാണ് ഉള്ളത്.  യു.പി.എ സ൪ക്കാറിനെ രക്ഷിക്കാനുള്ള നീക്കമാണ് ജെ.പി.സിയിൽ നടക്കുന്നതെന്ന ആരോപണം പി.സി. ചാക്കോ നിഷേധിച്ചു. 
ഒരു നിയമം പാസാക്കണമെന്ന് സ൪ക്കാറിനോട് നി൪ദേശിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും പരിധികൾ ആരും ലംഘിക്കരുതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ്ങിൻെറ പരാമ൪ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പി.സി. ചാക്കോ എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.