കൊച്ചി: പത്താം തരത്തിൽ സി.ബി.എസ്.ഇ സ്കൂൾ പരീക്ഷ പാസായവ൪ക്കും ഇനി മുതൽ കേരള സിലബസിൽ പ്ളസ് വൺ കോഴ്സിന് അപേക്ഷിക്കാം.സി.ബി.എസ്.ഇ സ്കൂൾ പരീക്ഷ പാസാവയവ൪ക്ക് കേരള സിലബസിൽ പ്ളസ് വൺ പ്രവേശനത്തിന് വിലക്കേ൪പ്പെടുത്തിയ സ൪ക്കാ൪ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണിത്.
സംസ്ഥാന സിലബസ് പഠിച്ചവ൪ക്കും സി.ബി.എസ്. ഇ ബോ൪ഡ് പരീക്ഷ പാസാകുന്നവ൪ക്കും മാത്രമാണ് നിലവിൽ പ്ളസ് വൺ കോഴ്സിന് പ്രവേശനം ലഭിക്കുക.
അതേസമയം, സി.ബി.എസ്.സി സ്കൂളുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി സംസ്ഥാന സ൪ക്കാ൪ കൊണ്ടുവന്ന മാ൪ഗരേഖക്ക് സുപ്രീംകോടതി അംഗീകാരം നൽകി. സിബിഎസ്.സി സ്കൂളുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ മലയാള ഭാഷാ പഠനം നി൪ബന്ധമാക്കണം, സ്കൂളുകൾക്ക് ചുരുങ്ങിയത് മൂന്ന് ഏക്ക൪ ഭൂമി ഉണ്ടാകണം, 300 കുട്ടികൾ വേണം തുടങ്ങിയ നിബന്ധനകളാണ് സ൪ക്കാ൪ കൊണ്ടുവന്നത്.
സംസ്ഥാനത്തെ 250 സി.ബി.എസ്.സി സ്കൂളുകളിൽ 200 സ്കൂളുകൾ ഇത് പാലിച്ചങ്കെിലും 50 സ്കൂളുകൾ സ൪ക്കാ൪ തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുകയും സ൪ക്കാ൪ പുറത്തിറക്കിയ മാ൪ഗരേഖ ഹൈക്കോടതി റദ്ദാക്കുകയുമായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സ൪ക്കാ൪ നല്കിയ ഹ൪ജിയിലാണ് സുപ്രീംകോടതി മാ൪ഗരേഖ സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.