മാനന്തവാടി സബ് ജയില്‍ ഇനി ജില്ലാജയില്‍

മാനന്തവാടി: ഏറെക്കാലത്തെ മുറവിളികൾക്ക് ഒടുവിൽ മാനന്തവാടി സബ് ജയിലിനെ ജില്ലാജയിൽ ആയി ഉയ൪ത്തി. ബുധനാഴ്ച  ചേ൪ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി രണ്ട് മാസം കൊണ്ട് ജില്ലാ ജയിലിൻെറ പ്രവ൪ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.  2007ലാണ് ക്ളബ്കുന്നിൽ 1.60 ഏക്ക൪ സ്ഥലത്ത് സബ് ജയിൽ പ്രവ൪ത്തനം തുടങ്ങിയത്. വയനാട്ടിൽ ജില്ലാജയിൽ ഇല്ലാത്തതിനാൽ സബ്ജയിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടയിലാണ് സ൪ക്കാറിൻെറ നടപടി.
ഒരുമാസംവരെ തടവ് ശിക്ഷ ലഭിക്കുന്നവരെയും റിമാൻഡ് തടവുകാരെയുമാണ് സബ്ജയിലിൽ പാ൪പ്പിക്കുന്നത്. ഇതിൽ കൂടുതൽ തടവ് ശിക്ഷയുള്ളവരെ കോഴിക്കോട് ജില്ലാ ജയിലിലും കണ്ണൂ൪ സെൻട്രൽ ജയിലിലുമാണ് താമസിപ്പിക്കുന്നത്.
ജില്ലാ ജയിലായി ഉയരുന്നതോടെ മാനന്തവാടിയിൽ ആറ് മാസംവരെ തടവിന് ശിക്ഷിക്കുന്നവരെ താമസിപ്പിക്കാനാകും. നിലവിൽ സബ്ജയിലിൽ ഒരു സൂപ്രണ്ട്, നാല് ഹെഡ് വാ൪ഡന്മാ൪, ഒമ്പത് വാ൪ഡന്മാ൪ എന്നീ തസ്തികകളാണ് ഉള്ളത്. നാല് വാ൪ഡന്മാരുടെ ഒഴിവുകൾ നിലനിൽക്കുന്നുണ്ട്.
ജില്ലാ ജയിൽ ആകുന്നതോടെ സൂപ്രണ്ട് തസ്തിക ജയില൪ എന്നായി മാറും. ഒരു ഡെപ്യൂട്ടി ജയിലറും ഉണ്ടാകും. ആറ് മാസം തടവിന് ശിക്ഷിക്കപ്പെടുന്ന തടവുകാ൪ക്ക് ജയിലിൽ വിവിധ പണികൾ നൽകേണ്ടിവരും. ഇതിന് ആവശ്യമായി വരുന്ന ജീവനക്കാ൪ നിലവിലില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് ജില്ലാ ജയിൽ പ്രവ൪ത്തിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. വൈത്തിരി സബ് ജയിലിനെ ജില്ലാ ജയിലാക്കി ഉയ൪ത്താൻ ആലോചിച്ചിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിക്കുകയായിരുന്നു.
മാനന്തവാടി ജയിലിൽ 80 പേരെ താമസിപ്പിക്കാനുള്ള സൗകര്യം ഉണ്ട്. ഇപ്പോൾ 100 പേരെ പാ൪പ്പിക്കുന്നുണ്ട്. വനിതാ ബ്ളോക്കിൻെറ നി൪മാണ പ്രവൃത്തികൾ പൂ൪ത്തീകരിച്ചു കഴിഞ്ഞു. ഇതുകൂടി  പ്രവ൪ത്തിച്ച് തുടങ്ങിയാൽ കൂടുതൽ പേരെ പാ൪പ്പിക്കാനാവും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.