മധ്യവയസ്‌ക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പത്തനംതിട്ട: മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മ൪ദ്ദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നാരങ്ങാനം വട്ടക്കാവ് പെരുന്നേലിപ്പടി ആനക്കുഴി കുന്നുംപുറത്ത് ഗോപിനാഥൻ നായരുടെ ഭാര്യ ഉഷ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭ൪ത്താവ് ഗോപിനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ഗോപിനാഥൻ നായ൪ സ്ഥിരമായി മദ്യപിച്ച് വന്ന് ഉഷയുമായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും വഴക്കുണ്ടായെന്നും അവ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.