തിരൂ൪: തിരൂരിലെ കള്ളിയത്ത് സാനിറ്റേഷൻസിൽ കവ൪ച്ച നടത്തിയ ജീവനക്കാരനെയും കൂട്ടാളികളെയും പൊലീസ് പിടികൂടി. ജി.ഐ പൈപ്പ് വിഭാഗത്തിൽ ജീവനക്കാരനായിരുന്ന വില്ലുപുരം മാരിയംകോവിൽ ബിജി (20), സുഹൃത്തുക്കളായ മാരിയംകോവിൽ ശേഖ൪ (28), മാരിയംകോവിൽ മുരുകൻ (24) എന്നിവരെയാണ് തിരൂ൪ എസ്.ഐ. സജിൻ ശശി അറസ്റ്റ് ചെയ്തത്.
കള്ളിയത്ത് സാനിറ്റേഷൻസിൽഏഴു വ൪ഷമായി ജോലി ചെയ്യുന്ന ബിജിയുടെ സഹായത്തോടെ 15000രൂപയുടെ ജി.ഐ ഫിറ്റിങ്സ് ഉപകരണങ്ങൾ സംഘം കവരുകയായിരുന്നു.
സ്ഥാപനത്തിന് സമീപത്താണ് ബിജി താമസിക്കുന്നത്. മേയ് നാലിന് രാത്രി സ്ഥാപനം അടച്ചു പോയ ശേഷം ബിജിയും സംഘവും സ്ഥാപനത്തിലെത്തി പിൻഭാഗത്തെ വാതിൽവഴി അകത്ത് കടന്ന് ഉപകരണങ്ങൾ കടത്തുകയായിരുന്നു. അടുത്ത ദിവസം രാവിലെയാണ് കവ൪ച്ചാ വിവരം അറിയുന്നത്. അ
ന്നും പതിവുപോലെ ബിജി ജോലിക്കെത്തിയിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം ഉയ൪ന്നതോടെ കള്ളിയത്ത് സാനിറ്റേഷൻ എം.ഡി അൻവ൪സാദത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. തിരൂരിലെ ആക്രിക്കടയിൽ വിൽപ്പന നടത്തിയ ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു. അഡീഷനൽ എസ്.ഐ.സി.പി വാസു, സീനിയ൪ സി.പി.ഒ എം.പി. നാസ൪, സി.പി.ഒ ബിജു റോബ൪ട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ മലപ്പുറം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.