മൊഗാദിശുവില്‍ ഇരട്ട സ്ഫോടനം; 11 മരണം

മൊഗാദിശു: സോമാലിയൻ തലസ്ഥാനമായ മൊഗാദിശുവിൽ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ 11 പേ൪ കൊല്ലപ്പെട്ടു. സോമാലിയ സന്ദ൪ശിക്കുന്ന ഖത്ത൪ പ്രതിനിധിസംഘം സഞ്ചരിച്ച വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനങ്ങൾ. എന്നാൽ, വെടിയുണ്ടയേൽക്കാത്ത വാഹനങ്ങളിൽ നീങ്ങിയിരുന്ന ഖത്ത൪ പ്രതിനിധികൾ സൂരക്ഷിതരാണെന്ന് അധികൃത൪ അറിയിച്ചു.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ‘അശ്ശബാബ്’ എന്ന സംഘടന ഏറ്റെടുത്തതായി റിപ്പോ൪ട്ടുണ്ട്. അശ്ശബാബ് അൽ ഖാഇദയുമായി ബന്ധം പുല൪ത്തുന്ന സായുധ സംഘടനയാണെന്ന് അധികൃത൪ ആരോപിക്കുന്നു. കഴിഞ്ഞ മാ൪ച്ച്, ഏപ്രിൽ മാസങ്ങളിലും മേഖലയിൽ ഇത്തരം സ്ഫോടനങ്ങൾ നടന്നിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.