ദുബൈ: ‘മീഡിയവൺ’ ചാനൽ സംപ്രേഷണം ചെയ്യുന്ന ‘ഞാൻ സ്ത്രീ’ക്ക് മികച്ച വനിതാ റിയാലിറ്റി ഷോക്കുള്ള ഏഷ്യവിഷൻ ടെലിവിഷൻ പുരസ്കാരം. ഈ മാസം 10ന് ദുബൈയിൽ നടക്കുന്ന പരിപാടിയിൽ ഷോയുടെ അവതാരകയായ രേഖ മേനോൻ പുരസ്കാരം ഏറ്റുവാങ്ങും. കേരളത്തിൻെറ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി പ്രമേയത്തിലും പരിചരണത്തിലും വേറിട്ട അനുഭവമായി ആരംഭിച്ച ‘ഞാൻ സ്ത്രീ’ മൂന്നു മാസത്തിനകം ഏറെ ജനകീയമായി മാറിയ റിയാലിറ്റി ഷോയാണ്.
ടെലിവിഷനിലെ ഇതുവരെയുള്ള പെൺകാഴ്ചകളെ നിരാകരിച്ച് കേരളത്തിൻെറ സമകാലിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളിൽ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുന്ന വിധത്തിൽ സ്ത്രീകളെ സജ്ജരാക്കുകയാണ് ‘ഞാൻ സ്ത്രീ’യുടെ പ്രമേയം. ഇതിനകം 48 എപ്പിസോഡുകൾ പിന്നിട്ട ഷോ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി എട്ടിനാണ് സംപ്രേഷണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.