കണ്ണൂ൪: കേയിറുബാത്ത് പ്രശ്നത്തിൽ കേയി കുടുംബത്തിലെ പാ൪ശ്വവത്കരിക്കപ്പെട്ടവരെ ഉൾപ്പെടുത്തി മുഖ്യമന്ത്രി ച൪ച്ചക്ക് തയാറാകണമെന്ന് കേയീസ് ആൻസ്ട്രൽ ഫോറം ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേയിറുബാത്ത് പുന൪നി൪മിക്കണമെന്നാവശ്യപ്പെട്ട് കേയി കുടുംബത്തിലുള്ളവരെന്ന അവകാശവാദവുമായി ചില൪ രംഗത്തുവന്നത് ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിട്ടുണ്ട്. പുന൪നി൪മിക്കൽ പ്രായോഗികമല്ലെന്നറിഞ്ഞിട്ടും അതിലുറച്ച് നിൽക്കുന്നത് പാ൪ശ്വവത്കരിക്കപ്പെട്ടവരെ കേയി കുടുംബപരമ്പരയിൽനിന്ന് മാറ്റിനി൪ത്തുന്നതിനുവേണ്ടിയാണ്.
കേയിറുബാത്തിൻെറ ആസ്തി ഉപയോഗിച്ച് മലബാറോ തലശ്ശേരിയോ കേന്ദ്രീകരിച്ച് നി൪ധന രോഗികളുടെ ചികിത്സക്ക് ആധുനിക ആശുപത്രി സ്ഥാപിക്കണം. മലബാറിലെ ഹജ്ജ് തീ൪ഥാടക൪ക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന് മലബാ൪ കേന്ദ്രീകരിച്ച് ചാരിറ്റി സ്ഥാപനവും ആരംഭിക്കണം. കേയി കുടുംബപരമ്പരയിലെ പ്രതിസന്ധിയിൽ അകപ്പെട്ടവ൪ക്കും പാ൪ശ്വവത്കരിക്കപ്പെട്ടവ൪ക്കും സാമ്പത്തികസഹായം ലഭ്യമാക്കുന്നത് പരിഗണിക്കണമെന്നും അവ൪ പറഞ്ഞു.
വാ൪ത്താസമ്മേളനത്തിൽ കെ.പി. നിസാ൪, ബി.പി. മുസ്തഫ, സിദ്ദീഖ്, സി.സി.ഒ. യൂസഫ്, അലി എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.