മാനന്തവാടി: ഫോണിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. യുവതിയുടെ രണ്ടുലക്ഷം രൂപയും ആഭരണവുമായി മുങ്ങിയ പ്രതി തൻെറ ഫേസ്ബുക് അക്കൗണ്ട് തുറന്ന് ഉപയോഗിച്ചതോടെയാണ് വലയിലായത്. ദക്ഷിണ കന്നഡ സുള്ള്യ മണ്ടക്കോൽ മുറൂ൪വീട് മുഹമ്മദ് ഇഖ്ബാൽ (28) ആണ് അറസ്റ്റിലായത്. മാനന്തവാടി അമ്പുകുത്തി സ്വദേശിനിയായ 27കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഫോണിലൂടെ പരിചയപ്പെട്ടതിനുശേഷം വിവാഹവാഗ്ദാനം നൽകി ജനുവരി 15ന് യുവതിയുമായി നാടുവിടുകയായിരുന്നു.
രണ്ടു ദിവസം മൈസൂരിൽ താമസിച്ചു. തുട൪ന്ന് ഒരു ദിവസം ഊട്ടിയിൽ താമസിച്ചു. പിന്നീട് കോയമ്പത്തൂരിൽ എത്തിയെങ്കിലും മുറികിട്ടാത്തതിനാൽ തിരികെ ഊട്ടിയിൽതന്നെ എത്തി ലോഡ്ജിൽ താമസിച്ചു. ജനുവരി 19ന് രാവിലെ കുളിക്കാൻ പോയതക്കത്തിൽ യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയും രണ്ട് പവൻ വരുന്ന പാദസരവുമായി പ്രതി മുങ്ങുകയായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് വരാതായതോടെ പെൺകുട്ടി ബാഗ് പരിശോധിച്ചപ്പോഴാണ് പണവും സ്വ൪ണവും നഷ്ടപ്പെട്ടതറിഞ്ഞത്. തുട൪ന്ന് ഊട്ടി പൊലീസിലും മാനന്തവാടി പൊലീസിലും പരാതി നൽകി. പണവുമായി പ്രതി കേരളത്തിൻെറ വിവിധ ഭാഗങ്ങളിലും മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലും ചുറ്റിസഞ്ചരിക്കുകയായിരുന്നു. ജ്യൂസ് മേക്ക൪ ജോലി ചെയ്തിരുന്ന പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുമ്പോഴാണ് ഇഖ്ബാൽ തൻെറ ഫേസ്ബുക് അക്കൗണ്ട് കാസ൪കോട്ടെ നെറ്റ്കഫേയിൽവെച്ച് ഉപയോഗിച്ചത്.
ഏത് കമ്പ്യൂട്ടറിൽനിന്നാണ് ഫേസ്ബുക് ഉപയോഗിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് കാസ൪കോട്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വന്തം വീട്ടുകാരുമായി പ്രതിക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.