തിരുവനന്തപുരം: മേയ് ഒന്നിന് മുഖ്യമന്ത്രിയെ വധിക്കുമെന്നും സെക്രട്ടേറിയറ്റ് ബോംബിട്ട് തക൪ക്കുമെന്നും ഭീഷണി. ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയുടെ പേരിൽ അയച്ച കത്തിനെത്തുട൪ന്ന് സെക്രട്ടേറിയറ്റിൽ സുരക്ഷ ക൪ശനമാക്കി.
ബോംബ് സ്ക്വാഡ് സെക്രട്ടേറിയറ്റിൻെറ എല്ലാഭാഗങ്ങളും പരിശോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥ൪ യോഗം ചേ൪ന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആരോ കബളിപ്പിക്കാൻ അയച്ച കത്താണെന്നാണ് പൊലീസിൻെറ വിലയിരുത്തൽ.
ഒരാഴ്ച മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെള്ളക്കടലാസിൽ ഭീഷണിക്കത്ത് ലഭിച്ചത്. മുഖ്യമന്ത്രിയെ വധിക്കുമെന്നും സെക്രട്ടേറിയറ്റ് ബോംബ് വെച്ചു തക൪ക്കുമെന്നും വികൃതമായ കൈപ്പടയിൽ എഴുതിയതായിരുന്നു കത്ത്. അസഭ്യവാക്കുകളുമുണ്ടായിരുന്നു.
മനോവിഭ്രാന്തിയുള്ള ഒരാളുടെ ഭീഷണിക്കത്തായാണ് ഇതിനെ കരുതുന്നതെങ്കിലും പൊലീസ് സുരക്ഷ ക൪ശനമാക്കുകയായിരുന്നു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിൽ സന്ദ൪ശകരെ വിശദ പരിശോധനക്ക് ശേഷമേ പ്രവേശിപ്പിക്കൂ. മേയ് ഒന്നിന് സെക്രട്ടേറിയറ്റിൽ കൂടുതൽ പൊലീസിനെയും ബോംബ് സ്ക്വാഡിനെയും വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.