ന്യൂദൽഹി: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതുമൂലം ഗ്രാമങ്ങളിൽനിന്ന് തൊഴിൽതേടി നഗരങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞതായി കംട്രോള൪ ആൻഡ് ഓഡിറ്റ൪ (സി.എ.ജി) റിപ്പോ൪ട്ട്. അതേസമയം, 2006 മുതൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയെങ്കിലും കുടുംബങ്ങളുടെ വാ൪ഷിക വരുമാനത്തിൽ ഒരു മാറ്റവും കൊണ്ടു വരാനായില്ലെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. സ൪വേയിൽ പങ്കെടുത്ത 75 ശതമാനം പേരും തങ്ങളുടെ സാമ്പത്തിക വരുമാനത്തിൽ ഉയ൪ച്ചയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്.
ജോലിതേടി നഗരങ്ങളിലേക്ക് കുടിയേറിപാ൪ക്കുന്നത് ഒഴിവാക്കാനായെന്ന് പദ്ധതിയിലെ 63 ശതമാനം പേ൪ സി.എ.ജിയുടെ സ൪വേയിൽ പ്രതികരിച്ചു. പദ്ധതി നടപ്പാക്കിയതിനാൽ ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നതിൽനിന്ന് മാറിനിൽക്കാനായെന്ന് 53 ശതമാനം പേ൪ പറഞ്ഞു. 27 സംസ്ഥാനങ്ങളിലെ 3,837 ഗ്രാമപഞ്ചായത്തുകളിലായി 38,376 പദ്ധതി ഗുണഭോക്താക്കളിൽ നടത്തിയ സ൪വേ റിപ്പോ൪ട്ടാണ് കഴിഞ്ഞദിവസം സി.എ.ജി പാ൪ലമെൻറിൽ സമ൪പ്പിച്ചത്.
71 ശതമാനം പേ൪ തങ്ങളുടെ ഗ്രാമങ്ങൾക്ക് മുതൽക്കൂട്ടാവുന്ന വസ്തുവകകൾ പദ്ധതി വഴി ഉണ്ടാക്കാനായതായി പറഞ്ഞു. അതേസമയം, കേരളം, അരുണാചൽപ്രദേശ്, ഗോവ, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പകുതി മാത്രമാണ് നേട്ടം കൊയ്തതെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.