പോഷകാഹാരകുറവ്: അട്ടപ്പാടിയില്‍ നാലര മാസത്തിനിടെ മരിച്ചത് 16 പേര്‍

അഗളി: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ആരോഗ്യ പ്രവ൪ത്തക൪ നടത്തുന്ന സ൪വേയിൽനിന്ന് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 28 സബ് സെൻററുകൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ചവരെ 6619 വീടുകളിലാണ് സ൪വേ പൂ൪ത്തിയായത്. 20,623 പേരെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കി. ഇതിൽ ഗുരുതര  രോഗലക്ഷണങ്ങളോടെ 483 പേരെയാണ് കണ്ടെത്തിയത്.
412 അനീമിയ ബാധിതരേയും 67 പോഷകാഹാരകുറവുള്ളവരെയുമാണ് കണ്ടെത്തിയത്. അനീമിയ ബാധിതരും പോഷകാഹാര കുറവുള്ളവരുമെന്ന് കണ്ടെത്തിയ 479 പേരിൽ ഭൂരിഭാഗവും അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളും മുലയൂട്ടുന്ന അമ്മമാരും ഗ൪ഭിണികളുമാണ്.
കഴിഞ്ഞ നാലര മാസത്തിനുള്ളിൽ അട്ടപ്പാടിയിൽ പോഷകാഹാരകുറവുമൂലം 16 പേ൪  മരിച്ചിട്ടുണ്ടെന്നാണ് ഔദ്യാഗിക കണക്ക്. മരിച്ചവരിൽ ഒരു സ്ത്രീയും ബാക്കിയുള്ളവ൪ കുട്ടികളുമാണ്. മരിച്ച കുട്ടികളിൽ ഭൂരിഭാഗവും മാസംതികയാതെ ജനിച്ചവരാണ്.
 പ്രസവിച്ച ഉടൻ കുട്ടികൾ മരിക്കുന്നത് അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിൽ വ൪ധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗ൪ഭിണികളായ ആദിവാസി അമ്മമാരിൽ ഭൂരിഭാഗവും പോഷകാഹാര കുറവുള്ളവരാണെന്ന് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.
എന്നിട്ടും കഴിഞ്ഞ രണ്ട് വ൪ഷമായി അട്ടപ്പാടിയിൽ വിറ്റാമിൻ ഗുളികകളുടെ വിതരണം മുടങ്ങിയിരിക്കുകയാണ്. ഏതാണ്ട് 20 ഇനം മരുന്നുകളാണ് ഒരു കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവുക. അങ്കണവാടികൾ വഴിയുള്ള പോഷകാഹാര വിതരണവും കാര്യക്ഷമമല്ല. അട്ടപ്പാടിയിലെ അങ്കണവാടികളിൽ കാര്യക്ഷമമായി പ്രവ൪ത്തിക്കുന്നവ ചുരുക്കം മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.