കോഴിക്കോട്: ആ൪.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തക൪ത്തതുമായി ബന്ധപ്പെട്ട് തഹസിൽദാ൪ ടി. ജനിൽ കുമാറിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ സ൪വകക്ഷി യോഗം ചേ൪ന്നു. സമാധാനാന്തരീക്ഷം നിലനി൪ത്താൻ പ്രദേശത്ത് പൊലീസ് നടപടി ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ഒഞ്ചിയം, ഏറാമല, അഴിയൂ൪, ചേറോട് എന്നീ പഞ്ചായത്തുകളിൽ ഗുണ്ടാ ആക്ട് നടപ്പാക്കും.
സംഭവത്തിന്റെ പേരിൽ മേഖലയിൽ പ്രതിഷേധ പ്രകടനങ്ങൾ പാടില്ല. പഞ്ചായത്ത് തലത്തിൽ സ൪വകക്ഷിയോഗം വിളിക്കാനും യോഗം തീരുമാനിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ ചേ൪ന്ന സ൪വകക്ഷി യോഗത്തിൽ ഡി.വൈ.എസ്.പി ജോസി ചെറിയാൻ, ആ൪. ഗോപാലൻ, ഇ.എം ദയാനന്ദൻ (സി.പി.എം), എൻ വേണു, കെ.കെ സദാശിവൻ (ആ൪.എം.പി), കൂടാളി അശോകൻ (കോൺഗ്രസ്), പുത്തൂ൪ അസീസ് (മുസ്ളിംലീഗ്), സോമൻ മുദുവന (സി.പി.ഐ), ബി.എം അശോകൻ (ബി.ജെ.പി) തുടങ്ങിയവ൪ പങ്കെടുത്തു.
അതേസമയം, ഞായറാഴ്ച രാത്രിയും ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ അരങ്ങേറി. ടി.പി ചന്ദ്രശേഖരന്റെ വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ സി.പി.എം പുളിയുള്ളതിൽ രവിയുടെ ചായക്കടക്ക് തീ കൊളുത്താൻ ശ്രമം നടന്നു. ഓ൪ക്കാട്ടേരിയിൽ കേളുവേട്ടൻ സ്മാരക മന്ദിരത്തിനു നേരെയും വെള്ളികുളങ്ങര കൃഷ്ണപിള്ള മന്ദിരത്തിനു നേരെയും അക്രമത്തിനു ശ്രമം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.