ഗുണ്ടാ നിയമവ്യവസ്ഥ ലംഘിച്ചു; യുവാവ് അറസ്റ്റില്‍

വടകര: ഗുണ്ടാനിയമ വ്യവസ്ഥ ലംഘിച്ചതിന് യുവാവിനെ അറസ്റ്റുചെയ്തു. അഴിയൂരിലെ ഫസലുവിനെയാണ് ചോമ്പാല പോലീസ് പിടികൂടിയത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ 22-ാം പ്രതിയായ ഫസലുവിൻെറ പേരിൽ ഗുണ്ടാആക്ട് പ്രകാരം കേസുണ്ട്.

നിരന്തരം കുഴപ്പത്തിൽ ഏ൪പ്പെടുന്ന സാഹചര്യത്തിലാണ് ഈ നിയമപ്രകാരം കേസെടുത്തത്. ഇതനുസരിച്ച് ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.