ഹരിദത്തിന്‍െറ മരണം: സി.ബി.ഐ ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന  ഹരിദത്തിൻെറ ആത്മഹത്യക്കുറിപ്പിൽ പേരുള്ള രണ്ട് സി.ബി.ഐ ഉദ്യോഗസ്ഥ൪ നൽകിയ മുൻകൂ൪ ജാമ്യാപേക്ഷ ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. സി.ബി.ഐ ഇൻസ്പെക്ട൪മാരായ എസ്. ഉണ്ണികൃഷ്ണൻ നായ൪, കെ.കെ. രാജൻ എന്നിവ൪ നൽകിയ മുൻകൂ൪ ജാമ്യഹരജിയാണ് ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രൻ പിന്നീട് പരിഗണിക്കാൻ മാറ്റിയത്. ക്രൈംബ്രാഞ്ച്  പിടിച്ചെടുത്ത രാജൻേറതെന്ന് കരുതുന്ന ഡയറി അദ്ദേഹത്തിൻെറ തന്നെയെന്ന് ഉറപ്പുവരുത്താൻ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്ന് സി.ബി.ഐ ഹൈകോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൈയക്ഷരത്തിൻെറയും ഒപ്പിൻെറയും മാതൃക ശേഖരിക്കാൻ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ്  ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.