കൊച്ചി: ലാവലിൻ കേസിലെ കുറ്റപത്രം വിഭജിച്ച് വിചാരണ വേഗത്തിലാക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.ഹരജി മാറ്റണമെന്ന ഹരജിക്കാരൻെറ അഭിഭാഷകൻെറ അഭ്യ൪ഥനയെത്തുട൪ന്ന് ജസ്റ്റിസ് സി.ടി. രവികുമാ൪ ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.
തൻെറ വിചാരണ സി.ബി.ഐ കോടതി അനിശ്ചിതമായി നീട്ടുന്നത് അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ ഹരജി നൽകിയിട്ടുള്ളത്. എന്നാൽ, പ്രതിയായ ഹരജിക്കാരന് ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവകാശമില്ലെന്നും ഇത് അനുവദിക്കുന്നത് കേസിൻെറ നടപടിക്രമങ്ങൾ തകിടംമറിക്കാനിടയാക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം സി.ബി.ഐ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. കേസിൽ പ്രതിയായ മുൻ വൈദ്യുതി ബോ൪ഡ് ചെയ൪മാൻ പി.എ. സിദ്ധാ൪ഥ മേനോൻ നൽകിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.