നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: എസ്.ഐ രാജു മാത്യൂ കീഴടങ്ങി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്തു കേസുമായി  ബന്ധപ്പെട്ട് നാലാംപ്രതി എമിഗ്രേഷൻ എസ് ഐ രാജു മാത്യു കീഴടങ്ങി.

ഒരു വ൪ഷമായി ഒളിവിലായിരുന്ന ഇയാൾ ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. ഇയാൾ നൽകിയ മുൻകൂ൪ ജാമ്യാപേക്ഷ നേരത്തെ ഹൈക്കൊടതി തള്ളിയിരുന്നു.

ഗൾഫിലെ പെൺവാണിഭ സംഘത്തിലേക്ക് വ്യാജ പാസ്പോ൪ട്ടുമായി സ്ത്രീകളെ ഇയാൾ കയറ്റിവിട്ടു എന്നതാണ് കേസ്. കേസിൽ  നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി പോലീസ് കോൺസ്റ്റബിൾ എ.പി. അജീബിന്റെബാങ്ക് അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.