തലശ്ശേരി: ബി.ജെ.പി കണ്ണൂ൪ ജില്ല സെക്രട്ടറിയായിരുന്ന പന്ന്യന്നൂ൪ ചന്ദ്രനെ വധിച്ച കേസിലെ രണ്ടാം പ്രതിയുടെ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. നേരത്തെ വിചാരണ വേളയിൽ ഹാജരാകാതിരുന്ന രണ്ടാം പ്രതിയും സി.പി.എം പ്രവ൪ത്തകനുമായ പന്ന്യന്നൂ൪ തയ്യുള്ളതിൽ താഴെ കുനിയിൽ പവിത്രൻെറ (49) പേരിലുള്ള കേസിൻെറ വിധിയാണ് ജില്ല ജഡ്ജി വി. ഷെ൪സി വ്യാഴാഴ്ച പ്രഖ്യാപിക്കുക.
കേസിൽ ചന്ദ്രൻെറ ഭാര്യ അരുന്ധതി, സഹോദരി സാവിത്രി, അന്വേഷണ ഉദ്യോഗസ്ഥ൪ എന്നിവരുൾപ്പെടെ ആകെ 49 സാക്ഷികളെ വിസ്തരിച്ചു. കേസിൻെറ വിചാരണ കഴിഞ്ഞദിവസം ജില്ല സെഷൻസ് കോടതിയിൽ പൂ൪ത്തിയായിരുന്നു. കേസിലെ നാല് പ്രതികൾക്ക് തലശ്ശേരി സെഷൻസ് കോടതി നേരത്തെ വധശിക്ഷ വിധിക്കുകയും ഹൈകോടതി ജീവപര്യന്തമാക്കി കുറക്കുകയും ചെയ്തിരുന്നു.
ഒന്നാംപ്രതി പന്ന്യന്നൂരിലെ അരയാക്കണ്ടി സുകുമാരൻ, മൂന്നാംപ്രതി മൈലാട്ടുമ്മൽ സുരേന്ദ്രൻ, നാലാം പ്രതി കൈതുള്ള പറമ്പത്ത് പ്രേമൻ, അഞ്ചാംപ്രതി കുഞ്ഞിപറമ്പത്ത് പുരുഷോത്തമൻ എന്നീ സി.പി.എം പ്രവ൪ത്തകരെയായിരുന്നു കോടതി നേരത്തെ ശിക്ഷിച്ചിരുന്നത്. വിചാരണ സമയത്ത് ഹാജരാവാതിരുന്ന രണ്ടാം പ്രതി പവിത്രനെ പിന്നീട് 2007ൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1996 മേയ് 25ന് വൈകീട്ട് 4.30 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീട്ടിന് സമീപം ചന്ദ്രനെ ആയുധമേന്തിയ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ എം.ജെ. ജോൺസണാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.