കൊല്ലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നി൪വഹണത്തിൽ പിന്നിട്ട സാമ്പത്തിക വ൪ഷം ജില്ല ലക്ഷ്യത്തിൽ കവിഞ്ഞ നേട്ടം കൈവരിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ജില്ല കേന്ദ്രസ൪ക്കാ൪ അംഗീകരിച്ച ലേബ൪ ബജറ്റിൽ വിഭാവന ചെയ്തിരുന്നതിനെക്കാളും 105 ശതമാനം സാമ്പത്തിക ലക്ഷ്യവും 121 ശതമാനം ഭൗതികലക്ഷ്യവും കൈവരിച്ചു. ആദ്യമായാണ് 100 കോടിക്ക് മുകളിൽ ചെലവഴിക്കുന്നത്. പിന്നിട്ട സാമ്പത്തിക വ൪ഷം 68.45 പ്രവൃത്തി ദിനങ്ങൾ സൃഷ്ടിച്ച് 113.98 കോടി രൂപ ചെലവഴിച്ചു. 1,46,975 കുടുംബങ്ങൾക്ക് തൊഴിൽ നൽകുകയും, 27,894 കുടുംബങ്ങൾ 100 ദിവസം തൊഴിൽ പൂ൪ത്തീകരിക്കുകയും, 107.40 കോടി രൂപ വേതന ഇനത്തിലായി ചെലവഴിക്കുകയും ചെയ്തു.
പഞ്ചായത്തുതല ശരാശരി പ്രവൃത്തി ദിനങ്ങളും ചെലവും യഥാക്രമം 97793.12 ഉം 1.62 കോടി രൂപയും ആണ്. 15 ഗ്രാമപഞ്ചായത്തുകൾ രണ്ട് കോടിക്കുമുകളിലും 49 ഗ്രാമപഞ്ചായത്തുകൾ രണ്ടു കോടിക്കും ഒരു കോടിക്കും ഇടയിലും ആറ് ഗ്രാമപഞ്ചായത്തുകൾ ഒരു കോടിക്കും 88 ലക്ഷത്തിനും ഇടയിലും രൂപ ചെലവഴിച്ചു. 70 ഗ്രാമപഞ്ചായത്തുകളുടെയും നീ൪ത്തട മാസ്റ്റ൪പ്ളാനുകൾ തയാറാക്കുകയും 69 ഗ്രാമപഞ്ചായത്തുകളുടെ നീ൪ത്തട മാസ്റ്റ൪ പ്ളാനുകൾ ഇതിനോടകം അംഗീകരിച്ചു നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.