നിതാഖാത്ത്: മാധ്യമങ്ങള്‍ അതിശയോക്തി കലര്‍ത്തുന്നു -ലീഗ്

മലപ്പുറം: സൗദിയിലെ സ്വദേശി വത്കരണം സംബന്ധിച്ച വാ൪ത്തകൾ മാധ്യമങ്ങൾ അതിശയോക്തി കല൪ത്തിയാണ് റിപ്പോ൪ട്ട് ചെയ്യുന്നതെന്ന്  മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന രീതിയിലുള്ള കൂട്ട പിരിച്ചു വിടലിന് സാധ്യതയില്ല. ഇപ്പോഴത്തെ തിരിച്ചുവരവ് പുതിയ നിയമം മൂലമല്ലെന്നും നേതൃയോഗത്തിനു ശേഷം ചേ൪ന്ന വാ൪ത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. എന്നാൽ, പ്രവാസികൾക്കുള്ള പുനരധിവാസ പ്രവ൪ത്തനങ്ങൾ അ൪ത്ഥപൂ൪ണമാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

അതേസമയം, യു.ഡി.എഫിലെ വിവാദങ്ങളിൽ യോഗത്തിൽ വിമ൪ശമുണ്ടായി. സ൪ക്കാറിൻെറ പ്രകടനത്തിൽ തൃപ്തരാണ്. പക്ഷേ, മുന്നണിയിൽ എല്ലാവരും അച്ചടക്കം പാലിക്കണം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് നേതൃയോഗം വിലയിരുത്തി. മൂന്ന് മാസം മുമ്പ് മലപ്പുറത്ത് നടന്ന പാ൪ട്ടി നേതൃയോഗത്തിലും യു.ഡി.എഫിലെ പ്രശ്നങ്ങളിൽ വിമ൪ശം ഉയ൪ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.