കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ ലഭിച്ചുതുടങ്ങി

തിരുവനന്തപുരം: ഹൈകോടതി നി൪ദേശത്തെ തുട൪ന്ന് കെ.എസ്.ആ൪.ടി.സിക്ക് സബ്സിഡി നിരക്കിൽ ഡീസൽ ലഭിച്ചുതുടങ്ങി. ഇതോടെ സപൈ്ളകോ പമ്പുകളിൽ നിന്ന് ബസുകളിൽ നേരിട്ട് ഡീസൽ നിറക്കുന്ന നടപടി കോ൪പറേഷൻ നി൪ത്തിവെച്ചു.
കോ൪പറേഷനെ വൻകിട ഉപഭോക്താവിൻെറ പട്ടികയിൽ ഉൾപ്പെടുത്തി ഡീസലിന് പൊതുവിപണിയിലെ നിരക്കിനേക്കാൾ ഉയ൪ന്ന വില ഈടാക്കുന്ന ഓയിൽ കമ്പനികളുടെ നടപടി കോടതി കഴിഞ്ഞ ദിവസമാണ് വിലക്കിയത്. ഡീസൽ കമ്പനികളുടെ തീരുമാനം മൂലം വിപണി വിലയേക്കാൾ ലിറ്ററിന് 11.20 രൂപ അധികം നൽകിയാണ് കോ൪പറേഷൻ രണ്ടു മാസത്തോളമായി ഡീസൽ വാങ്ങിയിരുന്നത്.
ഇതുമൂലം കോ൪പറേഷൻെറ പ്രതിമാസ നഷ്ടത്തിൽ 18 കോടിയുടെ വ൪ധനഉണ്ടായി.
കഴിഞ്ഞയാഴ്ച വരെയും 63 രൂപക്കാണ് കോ൪പറേഷൻ ഡീസൽ വാങ്ങിവന്നത്. കഴിഞ്ഞയാഴ്ച വിലയിൽ 3.14 രൂപയുടെ കുറവ് വരുത്തിയിരുന്നു.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ ലിറ്ററിന് ഇപ്പോൾ ഈടാക്കുന്ന വിലയിൽ നിന്ന് 11.20 രൂപയുടെ കുറവ് ലഭിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.