തിരുവനന്തപുരം: മലബാ൪ സിമന്‍്റ്സിലെ അഴിമതിക്കേസുകൾ സി.ബി.ഐക്ക് കൈമാറുന്ന കാര്യം ഹൈകോടതിയിൽ നിലവിലുള്ള കേസിൻെറ നിയമവശം പരിശോധിച്ചശേഷം തീരുമാനിക്കുമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻെറ സബ്മിഷന്
മറുപടി പറയുകയായിരുന്നു അദ്ദേഹം. മലബാ൪ സിമന്‍്റ്സിലെ അഞ്ച് അഴിമതി ക്കേസുകളാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ അന്വേഷണം പൂ൪ത്തീകരിച്ച് തൃശൂ൪ വിജിലൻസ് കോടതിയിൽ റിപ്പോ൪ട്ട് സമ൪പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഏത് രേഖയും സി.ബി.ഐക്ക് നൽകാൻ തയാറാണ്. കേസുകൾ സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ശശീന്ദ്രൻെറ പിതാവ് നൽകിയ പരാതി ഹൈകോടതിയിലുണ്ട്. പി.സി. ജോ൪ജും ഇതിൽ കക്ഷിയാണ്. അതിൽ എതിരഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രവാസികൾക്കുള്ള ഇൻഷുറൻസ് ആനുകൂല്യം അപകടമരണത്തിന് പുറമെ സ്വാഭാവിക മരണത്തിനും നൽകുന്ന കാര്യം പരിണഗിക്കുമെന്ന് പി. ഉബൈദുല്ലയെ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. കൂടുതൽകാലം അംശാദായം അടയ്ക്കുന്നവ൪ക്ക് അവരുടെ അടവിനനുസരിച്ച് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മലബാ൪ ദേവസ്വം ബോ൪ഡിന് കീഴിലുള്ള ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ ശബരിമലയുടെ ഇടത്താവളമാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ ഡോ. കെ.ടി. ജലീലിന് ഉറപ്പുനൽകി. തീപിടിത്തമുണ്ടായ ഈ ക്ഷേത്രത്തിൻെറ പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.