കൊച്ചി: സൂര്യനെല്ലി കേസിൽ കോട്ടയം അഡീ.സെഷൻസ് കോടതി ശിക്ഷിച്ച പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ക൪ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ കേരളം വിട്ടു പോകരുത്, പാസ്പോ൪ട്ട് കോടതിയിൽ സമ൪പ്പിക്കണം, 50,000 രൂപ ബോണ്ട് കെട്ടിവെക്കണം തുടങ്ങിയവയാണ് ഉപാധികൾ.
പൂജപ്പുര ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന ധ൪മരാജൻ ഒഴികെയുള്ള പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. സ്ത്രീ പീഡനക്കേസുകൾക്കായുള്ള പ്രത്യേക ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിച്ചത്.
ജാമ്യ കാലത്ത് സുര്യനെല്ലി പെൺകുട്ടിയുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും കോടതി നി൪ദേശിച്ചിട്ടുണ്ട്. 26 ഹരജികളിലായി 31 പേരുടെ ജാമ്യഹരജികളാണ് പരിഗണനക്കെടുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.