ന്യൂദൽഹി: ഐക്യരാഷ്ട്ര സഭയിൽ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് നടത്തിയ പ്രസംഗങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പുസ്തകം രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി പ്രകാശനം ചെയ്തു. മുസ്ലിംലീഗ് പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ആദ്യകോപ്പി ഏറ്റുവാങ്ങി.
‘ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ ശബ്ദം -ഇ. അഹമ്മദിൻെറ പ്രസംഗങ്ങൾ’ എന്ന പേരിലാണ് പുസ്തകം തയാറാക്കിയത്. മന്ത്രിയും എം.പിയുമായിരിക്കെ, കഴിഞ്ഞ 22 വ൪ഷങ്ങൾക്കിടയിൽ യു.എന്നിൽ നടത്തിയ പ്രസംഗങ്ങൾ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി രഞ്ജൻ മത്തായി, മുൻവിദേശകാര്യ സെക്രട്ടറി ശ്യാംസരൺ, ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡ൪ ടി.പി. ശ്രീനിവാസൻ, ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.