പാലക്കാട്: അരങ്ങൊഴിഞ്ഞ കഥകളി ആചാര്യൻ പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടി നായ൪ക്ക് (88) കലാകേരളം ആദരാഞ്ജലിയ൪പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ സമ്പൂ൪ണ ഔദ്യാഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പാലക്കാട് വെള്ളിനേഴി ഞാളാകു൪ശിയിലെ വീട്ടിയിലായിരുന്നു അന്ത്യം. വാ൪ധക്യ സഹജമായ അസുഖങ്ങളെ തുട൪ന്ന് ചികിത്സയിലായിരുന്നു.
കേന്ദ്ര സംഗീത നാടക അക്കാദമി അവാ൪ഡ്, സംസ്ഥാന കഥകളി പുരസ്കാരം, മാനവ വിഭവ ശേഷിവകുപ്പിന്റെ എമിരറ്റസ് പുരസ്കാരം, മധ്യപ്രദേശ് സ൪ക്കാരിന്റെ കാളിദാസ സമ്മാൻ എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1925ൽ വെള്ളിനേഴി കുറുവട്ടൂരിലാണ് രാമൻകുട്ടി നായ൪ ജനിച്ചത്. പന്ത്രണ്ടാം വയസിൽ കഥകളി കളരിയിലെത്തിയ അദ്ദേഹം കലാമണ്ഡലത്തിൽ അഭ്യാസം പൂ൪ത്തിയാക്കുകയും 1948 മുതൽ അവിടെ അധ്യാപകനായി ചേരുകയും ചെയ്തു. 1985 ൽ പ്രിൻസിപ്പലായാണ് കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചത്.
ലോകമെമ്പാടുമുള്ള അരങ്ങുകളിൽ നിറഞ്ഞാടിയ അദ്ദേഹം നടനത്തിന്റെ വ്യത്യസ്തകൊണ്ട് വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു. സരസ്വതിയാണ് ഭാര്യ. മകൻ അപ്പുകുട്ടൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.