സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം:  സ൪ക്കാ൪ ജോലി  സ്ഥിരപ്പെടാൻ മലയാളം  പഠനം നി൪ബന്ധമാക്കുന്നു. എസ്.എസ്.എൽ.സി, ഹയ൪സെക്കൻഡറി എന്നിവയിൽ ഏതിലെങ്കിലും മലയാളം പഠിക്കാത്തവരെ സ്ഥിരപ്പെടുത്തില്ല. ഇതുസംബന്ധിച്ച് സ൪ക്കാ൪ നൽകിയ ശിപാ൪ശയിൽ പി.എസ്.സി  തിങ്കളാഴ്ച തീരുമാനമെടുക്കും. ഭരണഭാഷ മലയാളമാക്കുന്നതിൻെറ ഭാഗമായാണ് സ൪ക്കാ൪ ഉദ്യോഗസ്ഥ൪ മലയാളം പഠിച്ചവരായിരിക്കണമെന്ന ഉത്തരവ്  വരുന്നത്.  സ൪ക്കാ൪ തത്ത്വത്തിൽ അംഗീകരിച്ച ഇക്കാര്യത്തിൽ പി.എസ്.സിയുടെ ഉപദേശത്തിന് വിടുകയായിരുന്നു. പി.എസ്.സിയുടെ സബ്കമ്മിറ്റിയും ഇക്കാര്യം പരിശോധിച്ചു.
എസ്.എസ്.എൽ.സി, ഹയ൪സെക്കൻഡറി തലങ്ങളിൽ മലയാളം പഠിക്കാത്തവ൪ക്കായി പി.എസ്.സി തന്നെ പരീക്ഷ നടത്തണമെന്നാണ് ശിപാ൪ശ. വകുപ്പുതല പരീക്ഷയുടെ മാതൃകയിലായിരിക്കും ഇത്.  പത്താം ക്ളാസിലെ മലയാളം പരീക്ഷയുടെ നിലവാരം ഇതിനുണ്ടാകും.  സബ്കമ്മിറ്റി റിപ്പോ൪ട്ട്  ഇന്നു ചേരുന്ന പി.എസ്.സി യോഗം അംഗീകരിച്ച് സ൪ക്കാറിനെ അറിയിക്കും. മലയാളം പഠിക്കാത്ത ആരെങ്കിലും സ൪വീസിലുണ്ടെങ്കിൽ അവ൪  പ്രബേഷൻ പൂ൪ത്തിയാകുംമുമ്പ് മലയാളം പരീക്ഷ പാസാകണം. മലയാളം മിഷൻ നടത്തുന്ന മലയാളം ഡിപ്ളോമ പരീക്ഷ പാസായാലും മതിയാകും. അതേസമയം, പി.എസ്സി പരീക്ഷകൾക്ക് അപേക്ഷിക്കാനോ നിയമനംകിട്ടാനോ മലയാളം പഠിക്കണമെന്ന നി൪ബന്ധമില്ല. മലയാളം പഠിക്കാത്ത നിരവധി പേ൪ ഇപ്പോൾ സ൪ക്കാ൪ സ൪വീസിലുണ്ട്. ഭരണഭാഷ മലയാളമാക്കുമ്പോഴത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ് സ൪ക്കാ൪ നി൪ദേശം.
അനാഥാലയങ്ങളിലെ കുട്ടികൾക്ക് സ൪ക്കാ൪ സ൪വീസിൽ ഒരു ശതമാനം സംവരണം ഏ൪പ്പെടുത്തണമെന്ന സ൪ക്കാറിൻെറ ശിപാ൪ശയും  പി.എസ്.സി പരിഗണിക്കും. നിലവിലെ ടേണിൽ മാറ്റംവരുത്താനിടയുള്ളതാണ് നി൪ദേശം. 1592 താൽക്കാലികക്കാരായ വികലാംഗരെ സ൪ക്കാ൪ സ൪വീസിൽ സ്ഥിരപ്പെടുത്തണമെന്ന സ൪ക്കാ൪ ശിപാ൪ശയും ഇന്നത്തെ കമീഷൻ യോഗത്തിൽവരും. വിവിധ വ൪ഷങ്ങളിലായി ജോലിയിൽ പ്രവേശിച്ചവരാണിവ൪. സ്ഥിരപ്പെടുത്താൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.