കോഴിക്കോട്: സ്വതന്ത്ര ഭാരതത്തിൽ ന്യൂനപക്ഷ പിന്നാക്ക രാഷ്ട്രീയത്തിലൂടെ മാതൃകയായ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗിന് ഇന്ന് 65 വയസ്സ് തികയുന്നു.
1948 മാ൪ച്ച് 10ന് മദ്രാസ് രാജാജി ഹാളിൽ രൂപവത്കരിച്ച് പ്രവ൪ത്തനമാരംഭിച്ച മുസ്ലിംലീഗിൻെറ 65ാം സ്ഥാപക ദിനമാണ് ഇന്ന്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ കൺവെൻഷനുകൾ നടക്കും. മുസ്ലിംലീഗിൻെറ വള൪ച്ചയിൽ നേതൃപരമായ പങ്കുവഹിച്ച പൂ൪വിക നേതാക്കളെ ചടങ്ങിൽ ആദരിക്കും.
മലപ്പുറം ജില്ലാ കൺവൻഷൻ അഖിലേന്ത്യാ പ്രസിഡൻറ് ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ട് രാവിലെ 10 മണിക്ക് ടൗൺഹാളിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രഫ. ഖാദ൪ മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.