സിവില്‍ സപൈ്ളസ് വകുപ്പില്‍ വ്യാപക അഴിമതി ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: സിവിൽ സപൈ്ളസ് വകുപ്പിൽ വ്യാപക അഴിമതിയെന്ന് ആ൪. ബാലകൃഷ്ണപിള്ള. വകുപ്പ് മന്ത്രി അറിഞ്ഞാണ് അഴിമതിയെന്ന് പറയാനാവില്ലെങ്കിലും അദ്ദേഹം അറിഞ്ഞ് നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണ് വൻ അഴിമതി നടത്തുന്നത്. പാ൪ട്ടിനേതൃയോഗത്തിന്ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് സിവിൽ സപൈ്ളസ് വകുപ്പിൻെറ പ്രവ൪ത്തനത്തിനെതിരെ പിള്ള ആഞ്ഞടിച്ചത്.
ബി.പി.എല്ലുകാ൪ക്ക് ഒരു രൂപക്ക് ലഭിക്കേണ്ട അരി റേഷൻകടകളിൽ കിട്ടാനില്ല. റേറ്റ് നിശ്ചയിച്ചാണ് ഉദ്യോഗസ്ഥ൪ കൈക്കൂലി വാങ്ങുന്നത്. റേഷൻകടക്കാ൪ സപൈ്ള ഓഫിസ൪മാ൪ക്ക് പരിശോധിക്കാൻ കൊണ്ടുപോകുന്ന ബുക്കിനുള്ളിൽവെച്ചാണ് പണം നൽകുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ഇത്തരം അഴിമതിയുടെ ഉത്തരവാദിത്തം വകുപ്പ് ഭരിക്കുന്ന മന്ത്രിക്കാണ്. വനംവകുപ്പിൽ മന്ത്രി അറിഞ്ഞ് അഴിമതി നടക്കുന്നുവെന്ന് കരുതുന്നില്ല. പക്ഷേ അവിടെയും അഴിമതിയുണ്ട്. അതിൻെറ ഉത്തരവാദിത്തം വനംമന്ത്രിക്കില്ലെന്നും പിള്ള വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.