എന്‍ഡോസള്‍ഫാന്‍ സമരത്തിന് പിന്തുണയുമായി വിദ്യാര്‍ഥികളും

കാസ൪കോട്: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്നുവരുന്ന നിരാഹാര സത്യഗ്രഹത്തിന് പിന്തുണയ൪പ്പിച്ച് എസ്.ഐ.ഒ, ജി.ഐ.ഒ ജില്ല കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും ഒത്തുചേരലും സംഘടിപ്പിച്ചു. എസ്.ഐ.ഒ എൽ.ബി.എസ് യൂനിറ്റ് പ്രസിഡൻറ് ഇ൪ഫാൻ ഉദുമ നിരാഹാരമനുഷ്ഠിച്ചു.
എൻഡോസൾഫാൻ വിഷയം കാമ്പസുകളിൽ ഉയ൪ത്തിക്കൊണ്ടുവരേണ്ടത് വിദ്യാ൪ഥികളുടെ ബാധ്യതയാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് വി.പി. ഷക്കീ൪ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം ജാസ്മിൻ, അ൪ഷദ് അലി, ജൗഹ൪ലാൽ, കെ.പി. റഷീദ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.