റേഷന്‍ വ്യാപാരി നേതാക്കളെ ഉദ്യോഗസ്ഥര്‍ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്നെന്ന്

കോഴിക്കോട്: റേഷൻ വ്യാപാരികൾക്ക് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാവുന്ന പീഡനങ്ങളും അനീതിയും ചൂണ്ടിക്കാട്ടുന്ന വ്യാപാരി നേതാക്കളെ തെരഞ്ഞുപിടിച്ച് കേസിൽപെടുത്തുന്ന നടപടിയാണ് റേഷൻ അധികൃതരിൽനിന്നുണ്ടാവുന്നതെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതാക്കൾ വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇതിൻെറ ഭാഗമാണ് കഴിഞ്ഞ ദിവസം ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദലിയുടെ ലൈസൻസ് റദ്ദാക്കിയ നടപടി.
റേഷൻ കടകളിലെ രേഖകൾ കച്ചവടത്തിനിടെ തൽസമയം കൃത്യമായി സൂക്ഷിക്കാൻ പല തടസ്സങ്ങളുമുണ്ട്. പലപ്പോഴും മാസാവസാനം വരുന്ന കാ൪ഡുടമകൾക്ക് റേഷൻ കൊടുത്ത ശേഷമാണ് രേഖകൾ ശരിയാക്കുന്നത്. ഇത് വലിയ അഴിമതി കാണിക്കാൻ വേണ്ടിയല്ല. തിരക്കുള്ള സമയത്ത് ഏത് റേഷൻകട പരിശോധിച്ചാലും ഉദ്യോഗസ്ഥ൪ക്ക് എഴുതി പൂ൪ത്തിയാക്കിയ രേഖകൾ സമ൪പ്പിക്കാനാവില്ല. അതിൻെറ പേരിൽ റേഷൻ കട സസ്പെൻഡ് ചെയ്യാൻ തുടങ്ങിയാൽ എല്ലാ കടയും അടച്ചുപൂട്ടേണ്ടിവരും.  അധികൃതരുടെ അന്യായമായ പീഡനത്തിനെതിരെ ഇന്ന് ജില്ലയിൽ റേഷൻ കടകളടച്ചിട്ട് കരിദിനമാചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു. മാ൪ച്ച് 11ന് ജില്ലയിൽ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ റേഷൻ സാധനങ്ങൾ ഡെലിവറി എടുക്കുന്നത് നി൪ത്തിവെക്കാൻ തീരുമാനിച്ചതായും നേതാക്കൾ അറിയിച്ചു.
വാ൪ത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻറ് ടി.കെ. കുമാരൻ, ജന. സെക്രട്ടറി ടി. മുഹമ്മദലി, സെക്രട്ടറിമാരായ കെ.പി. അഷ്റഫ്, പി. പവിത്രൻ, താലൂക്ക് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, സിറ്റി സെക്രട്ടറി എം.എ. നസീ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.