മാനന്തവാടി: കേരള സ൪ക്കാ൪ നടപ്പാക്കിവരുന്ന ‘സീതാലയം’ പദ്ധതി സ്ത്രീകൾക്ക് സാന്ത്വനമാകുന്നു. ആരോഗ്യ വകുപ്പ് ഹോമിയോപ്പതി വിഭാഗമാണ് നൂതനമായ പദ്ധതി ആവിഷ്കരിച്ചത്. 2012 മാ൪ച്ച് ഒമ്പതിനാണ് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ പദ്ധതിക്ക് തുടക്കമായത്. ഒരു വ൪ഷം പിന്നിടുമ്പോൾ ജില്ലയിലെയും സമീപ ജില്ലയിലെയും ഏകദേശം 800ഓളം സ്ത്രീകളും അവരുടെ കുടുംബങ്ങളും പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും മാനസിക- ശാരീരിക രോഗങ്ങൾക്ക് ഹോമിയോ ചികിത്സ നൽകുന്ന പദ്ധതിയാണിത്. കൗൺസലിങ്, ബോധവത്കരണ ക്ളാസുകൾ, നിരാലംബരായ സ്ത്രീകളുടെ പുനരധിവാസം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
ആഭ്യന്തര, നിയമ വകുപ്പുകളുടെയും വനിത കമീഷൻെറയും സഹകരണത്തോടെയാണ് സീതാലയം നടപ്പാക്കിവരുന്നത്. വിഷാദരോഗം, കൗമാരക്കരായ പെൺകുട്ടികളുടെ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, പ്രസവാനന്തര വിഷാദം, ഭ൪ത്താക്കന്മാരുടെ ലഹരി വിമുക്ത ചികിത്സ എന്നിവക്കെല്ലാം സീതാലയത്തിൽ പരിഹാരത്തിനായി എത്തുന്നവരുണ്ട്.
വനിതാ ഡോക്ട൪മാ൪, വനിതാ ക്ളിനിക്കൽ സൈക്കോളജിസ്റ്റ് എന്നിങ്ങനെ വനിതകൾ മാത്രമാണ് ക്ളിനിക്കിലെ ജീവനക്കാ൪. വിവിധ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇവിടുത്തെ 04935 278682, 9447074423 നമ്പറുകളിൽ ബന്ധപ്പെടാം.എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം മൂന്നുവരെ സീതാലയത്തിൻെറ സേവനം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.