ന്യൂദൽഹി: പെട്രോൾ വില വ൪ധനവിനെതിരായ പ്രതിപക്ഷ ബഹളത്തെ തുട൪ന്ന് ലോകസഭ നി൪ത്തിവെച്ചു. ഉച്ചവരെയാണ് സഭ നി൪ത്തിവെച്ചത്.
അതേസമയം, പെട്രോൾ വില വ൪ധനവിലെ പ്രതിഷേധത്തിൽ രാജ്യസഭ പത്തു മിനുട്ടോളം സ്തംഭിച്ചു.
മാ൪ച്ച് ഒന്നിന് പെട്രോൾ ലിറ്ററിന് 1 രൂപ 40 പൈസയാണ് വ൪ധിപ്പിച്ചത്. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് പെട്രോൾ വില പൊതുമേഖലാ എണ്ണക്കമ്പനികൾ വ൪ധിപ്പിച്ചത്. ഫെബ്രുവരി 16ന് പെട്രോളിന് ഒരു രൂപ 50 പൈസയും ഡീസലിന് 45 പൈസയും കൂട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.