മുബാറകിന്‍െറ പുനര്‍വിചാരണ ഏപ്രില്‍ 13 മുതല്‍

കൈറോ: ജനകീയ പ്രക്ഷോഭത്തിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്തിലെ മുൻ ഏകാധിപതി ഹുസ്നി മുബാറകിൻെറ പുന൪ വിചാരണ ഏപ്രിൽ 13ന് ആരംഭിക്കാൻ അപ്പീൽ കോടതി തീരുമാനിച്ചു. മുൻ ആഭ്യന്തര മന്ത്രി ഹബീബ് അൽ അദ്ലിയും ആറ് സുരക്ഷാ ഉദ്യാഗസ്ഥരും മുബാറകിനൊപ്പം വിചാരണ നേരിടും.
ജീവപര്യന്തം ശിക്ഷക്കെതിരെ മുബാറക് സമ൪പ്പിച്ച ഹരജി സ്വീകരിച്ച വിചാരണകോടതി കേസിൽ പുന൪വിചാരണ നടത്താൻ തീരുമാനിക്കുകയായിരുന്നു. 2011ലെ പ്രക്ഷോഭം അടിച്ചമ൪ത്തുന്നതിൻെറ ഭാഗമായി പ്രക്ഷോഭകരെ കൊലചെയ്യാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കോടതി മുബാറകിനും അദ്ലിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2011ൽ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനൊടുവിലാണ് മുബാറകിന് സ്ഥാനമൊഴിയേണ്ടിവന്നത്. 18 ദിവസം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ 800ലധികം പേരെയാണ് സേന വധിച്ചത്. കേസിൽ ആറ് ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടിരുന്നു.
മുബാറകിന് വധശിക്ഷ നൽകാത്തതും  ഉദ്യോഗസ്ഥരെ വെറുതെവിട്ടതും കടുത്ത വിമ൪ശത്തിനിടയാക്കിയിരുന്നു.
 തടവിൽ കഴിയുന്നതിനിടെ മുൻ ഏകാധിപതിയുടെ ആരോഗ്യനില പലതവണ വഷളായിരുന്നു. സ്ട്രക്ചറിലാണ് അദ്ദേഹം വിചാരണക്ക് ഹാജരായിരുന്നത്. ജയിലിലെ കുളിമുറിയിൽ വീണ് പരിക്കേറ്റതിനെ തുട൪ന്ന് അദ്ദേഹം ഇപ്പോൾ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
ലോകരാജ്യങ്ങളിൽ പ്രസിഡൻറ് പദവി കൂടുതൽ കാലം വഹിച്ചവരുടെ കൂട്ടത്തിലാണ് മുബാറകിൻെറ സ്ഥാനം. അതിനുമുമ്പ് ആറുവ൪ഷം വൈസ് പ്രസിഡൻറായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.