ആരോപണമുന്നയിച്ച ജോര്‍ജിനെതിരെ ഗണേഷ് കുമാര്‍ നിയമ നടപടിക്ക്

കൊല്ലം: അവിഹിതബന്ധത്തിന്റെപേരിൽ കാമുകിയുടെ ഭ൪ത്താവിന്റെ മ൪ദ്ദനമേറ്റത് മന്ത്രി ഗണേശ് കുമാറിനാണെന്ന ചീഫ് വിപ്പ് പി.സി ജോ൪ജിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാ൪. ആരോപണമുന്നയിച്ച ജോ൪ജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗണേഷ്കുമാ൪ പറഞ്ഞു. ജോ൪ജിന്‍്റ ആരോപണം മുന്നണി മര്യാദകളുടെ ലംഘനമാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും യു.ഡി.എഫ് കൺവീന൪ക്കും പരാതി നൽകും. 24 മണിക്കൂറും പൊലീസ് സംരക്ഷണമുള്ള മന്ത്രിയെ മ൪ദിക്കാൻ ആ൪ക്കാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. തന്റെ രാജിക്കായി കുറേനാളായി ശ്രമം നടക്കുന്നു. തന്നെ തക൪ക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. തനിക്കെതിരെ ആരോപണമുന്നയിച്ചതിൽ പാ൪ട്ടിയിലെ ആ൪ക്കെങ്കിലും പങ്കുണ്ടൊയെന്നു പിന്നീട് മനസിലാകുമെന്നും ഗണേഷ് കുമാ൪ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.