ന്യൂദൽഹി: റെയിൽവെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രതിരോധമന്ത്രി എ.കെ ആന്റണി റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസലിനെ നേരിട്ട് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബജറ്റിലെ അവഗണനക്കെതിരെ കേരളത്തിൽ ശക്തമായ ജനവികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. കേരളം മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങൾ അനുഭാവപൂ൪വം പരിഗണിക്കാമെന്ന് ബൻസൽ ആന്റണിക്ക് ഉറപ്പുനൽകി. ഇതിനായി ഉടൻ തന്നെ ഉന്നതതല യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം യു.ഡി.എഫ് എം.പിമാരും റെയിൽവെ മന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.