വിതുര കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റി

കോട്ടയം: വിതുര പെൺവാണിഭ കേസിൽ കുറ്റപത്രം വായിക്കുന്നത് അടുത്തമാസം ആറിലേക്ക് മാറ്റി. 23 കേസുള്ളതിൽ ഏഴെണ്ണത്തിലെ കുറ്റപത്രം വായിക്കുന്നതാണ് മാറ്റിവെച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി അടുത്തമാസം ആറിന് കേസിലെ പ്രതികളെല്ലാം ഹാജരാകാനും കോടതി ഉത്തരവിട്ടു. കോട്ടയം പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

1995-നാണു കേസിനാസ്പദമായ സംഭവം. പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണു കേസ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.