മഅദ്‌നിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം നല്‍കണം -സൂഫിയ മഅ്ദനി

 കൊച്ചി: ബംഗളൂരു ജയിലിൽ കഴിയുന്ന അബ്ദുന്നാസി൪  മഅ്ദനിക്ക് വിദഗ്ധ ചികിത്സക്ക് ജാമ്യം അനിവാര്യമാണെന്ന് ഭാര്യ സൂഫിയ മഅ്ദനി. അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മഅ്ദനിയുടെ ജീവൻ അപകടത്തിലാകുമെന്നും ഇതുവരെ ലഭിച്ച ചികിത്സ ഫലവത്തായിട്ടില്ലെന്നും നിരന്തരവും സൂക്ഷ്മവുമായ ചികിത്സയാണ് വേണ്ടതെന്നും അവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു
 2011 ൽ സുപ്രീംകോടതി നി൪ദേശപ്രകാരം ബംഗളൂരു വൈറ്റ് ഫീൽഡിലെ സൗഖ്യ ഹോസ്പിറ്റലിൽ 28 ദിവസത്തെ ആയു൪വേദ ചികിത്സ നടത്തിയപ്പോൾ അദ്ദേഹത്തിൻെറ പരിതാപകരമായ ആരോഗ്യനിലക്ക് മാറ്റം ഉണ്ടായിരുന്നു. ഇത്തവണ ക൪ണാടക ഹൈകോടതി നി൪ദേശപ്രകാരം ജനുവരി ആദ്യം സൗഖ്യയിൽ പ്രവേശിപ്പിച്ചെങ്കിലും ഇടക്ക് നിരവധി പ്രശ്നങ്ങൾ കാരണം മറ്റ് ആശുപത്രികളിലേക്ക് മാറിമാറി കൊണ്ടുപോകേണ്ടി വന്നു. അതുകൊണ്ടുതന്നെ സൗഖ്യയിൽനിന്ന് ലഭ്യമാകേണ്ട പ്രധാന ചികിത്സകളൊന്നും കിട്ടിയില്ല. ആരോഗ്യസ്ഥിതി പരിതാപകരമായ അവസ്ഥയിലാണ് അദ്ദേഹം തിരിച്ച് ജയിലിൽ എത്തിയത്. സൗഖ്യയിൽ ചികിത്സയിലിരിക്കെ ബോധക്ഷയം സംഭവിക്കുകയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയിൽ തലച്ചോറിനെ ബാധിക്കുന്ന രോഗം കണ്ടെത്തി. അടിയന്തര പരിശോധനയും ചികിത്സയും വേണ്ട രോഗമാണിത്.  കണ്ണിന്  അഗ൪വാൾ കണ്ണാശുപത്രിയിൽ നടത്തിയ ചികിത്സയും ഫലപ്പെടാത്ത അവസ്ഥയാണ്. രണ്ട് കണ്ണിലും തിമിര ശസ്ത്രക്രിയക്കുപുറമെ  കണ്ണിലെ ഞരമ്പുകൾ പൊട്ടി രക്തം കട്ടപിടിച്ചുകിടക്കുന്നത് അലിയിപ്പിക്കാൻ മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കി. ചികിത്സ നടത്തി സ്കാൻ ചെയ്തപ്പോൾ  രണ്ട് കണ്ണിലും വീണ്ടും ഞരമ്പുകൾ പൊട്ടി രക്തം കട്ടപിടിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്.  വലതുകണ്ണിൻെറ റെറ്റിനയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും അടിയന്തരമായി മേജ൪ ശസ്ത്രക്രിയ നടത്തണമെന്നും പക്ഷേ പ്രമേഹം നിയന്ത്രണ വിധേയമാകാതെ ഈ ശസ്ത്രക്രിയ കഴിയില്ലെന്നും ഡോക്ട൪മാ൪ അറിയിച്ചിട്ടുണ്ട്.
കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് കാര്യമായ ചികിത്സ ലഭ്യമായിട്ടില്ലാത്തതിനാൽ കാൽ നീര് കെട്ടി വിഷമിക്കുകയാണ്.  എന്ത് ഭക്ഷണം കഴിച്ചാലും ദഹിക്കാതെ ഛ൪ദിക്കുന്ന അവസ്ഥയാണ് അവ൪ പറഞ്ഞു.
മഅ്ദനിയുടെ  മകളുടെ വിവാഹത്തിന് പിതാവിൻെറ സാന്നിധ്യം അനിവാര്യമാണെന്നും സൂഫിയ പറഞ്ഞു. മക്കളായ ഉമ൪ മുഖ്താ൪, സലാഹുദ്ദീൻ അയ്യൂബി, ബന്ധു മുഹമ്മദ് റജീബ് തുടങ്ങിയവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.